BMS ഡോക്‌ടർ ലൈവ് എന്ന പരിപാടി ഇരുപത്തി നാലാമത്തെ ആഴ്ചയിലേക്ക്

അറിവിന്റെ പുതിയ വാതിലുകൾ നോർത്തമേരിക്കയിലെയും പ്രവാസി ലോകത്തിന്റെയും സാധാരണക്കാരന്റെ വാതിലുകളിലേക്കു തുറന്നു നൽകി പ്രവാസി മലയാളികൾക്ക് ഒരു ആരോഗ്യ വിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ ഇരുപത്തി നാലാമത്തെ ആഴ്ചയിലേക്ക് ഇന്ന്പ്രവേശിക്കുന്നുതായി ഡോക്റ്റർ ലൈവ് പാരി പാടിയുടെ കോർഡിനേറ്റർസ് ശ്രീ യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ, ഷിബു ചെറിയാൻ ,ഷീല പുതുക്കേരിൽ, സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് തുടങ്ങിയവർ അറിയിച്ചു.

ഇന്നത്തെ ഡോക്ടറർ ലൈവിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ഹോമിയോ ഡോക്റ്റർ അനിൽ എസ് കെ ക്‌ളാസുകൾ എടുക്കുന്നതായിരിക്കും. സമാജം പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ അദ്ധക്ഷതയിൽ കൂടുന്ന മീറ്റിങ്ങിൽ കാനഡയിലെ സിറോ മലബാർ സഭയുടെ ബിഷപ്പും പ്രമുഖ പണ്ഡിതനും ബ്രാംപ്ടൻ മലയാളി സമാജത്തിന്റെ മുൻ ബോർഡ് ഓഫ് ട്രസ്റ്റീ പേട്രണുമായ മാർ ജോസ് കല്ലുവേലിൽ മുഖ്യ അതിഥി ആയിരിക്കും ,കൂടാതെ കാനഡയിലെ പ്രമുഖ കഥാപ്രസിംഗികനായ ശ്രീ ജോയ് വർഗീസ് അതിഥിയായി പങ്കെടുക്കുന്നതാണ് .പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സമാജം സെക്രട്ടറി ശ്രീ ബിനു ജോഷ്വാ അറിയിച്ചു .

ദഹന വ്യവസ്ഥയിലെ രോഗങ്ങളും , ഹോമിയോപ്പതി പരിഹാരവും ആണ്‌ ദോ അനിൽ എസ് കെ ഇന്ന് ക്‌ളാസ് നൽകുന്നത് .

മറക്കാതെ കാണുക കനേഡിയൻ സമയം ശനിയാഴ്ച രാവിലെ 10 .30 EST

ഇന്ത്യൻ സമയം വൈകുന്നേരം 9:00 pm.

Related posts