കൈകോർത്ത് കാനഡയിൽ മലയാളി സംഘടനകൾ

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന  മലയാളി സംഘടനകളെ ഏകോപിപ്പിച്ച്  ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ  ആരംഭിച്ച  നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ  സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മറിയിരിക്കുന്നു.  NFMAC ൽ   ചേരുവാനും  പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് നിരവധി കനേഡിയൻ  മലയാളി സംഘടനകൾ മുന്നോട്ട്  വന്നിരിക്കുന്നു.   മലയാളി സമൂഹത്തെ വ്യക്തി താല്പര്യങ്ങള്ക്ക് അടിയറ വെയ്ക്കാതു,  രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില് മലയാളി സംഘടനകളുടെ ശക്തിയും സ്വാധീനവും  അറക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള   മലയാളി സംഘടനകളുടെ കേന്ദ്ര കൂട്ടായ്മയണു   NFMA  Canada പ്രവരത്തിക്കുന്നത്.    ഒരു വലിയ സംഘടനാ  ശക്തിയായി  കാനഡയിലുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു ആരംഭിച്ച  NFMA Canada ഇന്ന്  മലയാളി സംഘടനാ രംഗത്ത് ഒരു വലിയ ശക്തിയായി മറിയിരിക്കുന്നുയെന്ന്  അതിന്റെ പ്രസിഡന്റും അമരക്കാരനുമായ…

ആവേശം അലയൊലിയായി, കനേഡിയൻ നെഹ്‌റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി

News By Anju Aravindan and Thomas Konni കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം  വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു  ബ്രാംട്ടൺ ബിസിനസ് അംബാസിഡറും ബ്രാംടൺ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ ശ്രീ.കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു. ബ്രാംട്ടൺ മലയാള ചരിത്രത്തിൽ തന്നേ ആദ്യമായി സിറ്റിഹാൾ ജന സമുച്ചയത്തിൽ മുക്കികൊണ്ട്, പതിനാലാമത് കനേഡിയൻനെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള കിക്ക് ഓഫ് ഫംഗ്ഷൻ മെയ് 18- ആം തീയതി നടത്തപെടുകയുണ്ടായി.         സ്വന്തം രാജ്യത്തെ ഉത്സവത്തെ മറ്റൊരു രാജ്യത്തു ഉത്സവമേളമാക്കി തീർക്കുന്നതിൽ ശ്രീ കുര്യൻ പ്രക്കാനം വഹിക്കുന്ന പങ്കു വാക്കുകൾക്കു അതീതമാണ്. *വിശിഷ്ടാഥിതിയായിരുന്ന മേയർ പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ നാട മുറിച്ചുകൊണ്ട് ഓഗസ്റ്റ് 17…

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ചു ഡോ എം എ യൂസഫലി പ്രവാസികളെ പ്രശംസിച്ചു മന്ത്രി റിയാസ്

കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ബ്രാംപ്ടന്‍ മലയാളി സമാജം നടത്തുന്ന പതിനൊന്നാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി നിര്‍വഹിച്ചു.   ഫ്ലാഗ് ഓഫ് കര്‍മ്മത്തിന്റെ ഉത്ഘാടനം കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സമാജം പ്രസിഡെന്‍റും ലോക കേരള സഭ അംഗവുമായ ശ്രീ കുര്യന്‍ പ്രക്കാനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയർ പാട്രിക് ബ്രൗൺ, ടൊറൊന്‍റോയിലെ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ,എ എം ആരിഫ് എംപി , റൂബി സഹോട എം പി , മന്ത്രി പരം ഗ്രിൽ, പ്രബ്മീറ്റ് സിംഗ് സർക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമൽ ഖേറാ എംപി, അമർജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലൻ, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ  തുടങ്ങിയവർ ഓൺലൈൻ മീറ്റിംഗിൽ…

ആശീർവദിക്കാൻ ഡോ എം എ യൂസഫലി, ചരിത്ര മുഹൂർത്തം ഒരുക്കി സംഘാടകർ, ഇതിഹാസമായി കനേഡിയന്‍ നെഹ്രു ട്രോഫി

ലോക മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 11 ആം കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 21 നു കാനഡായിലെ ബ്രാംപ്ടനിലുള്ള  Professors Lake ല്‍ വെച്ചു നടക്കുന്നു . കോവിഡ് മാനദന്ധങ്ങളും , ഔദ്യോഗിക നിര്‍ദേശങ്ങളും  , അനുസരിച്ചു  നടത്താൻ   വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സമാജം പി .ആര്‍ .ഒ  . സഞ്ജയ് മോഹന്‍, ന്യൂസ് ടീം  അംഗമായ മുരളീ പണിക്കര്‍  എന്നിവര്‍   അറിയിച്ചു. കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിലാഴ്ത്തിയിരിക്കയാണെന്ന്  ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയെന്ന് ന്യൂസ് ടീം  അംഗങളായ  ,ടി വി എസ് തോമസ്, ജിതിന്‍ പുത്തന്‍ വീട്ടില്‍ ,അരുണ്‍ ഓലേടത്ത്   എന്നിവര്‍   അറിയിച്ചു .  പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി…

ആവേശം അലകടലാക്കി – കെ സുധാകരൻ അമരത്തേക്കു

നവ വസന്തം കോരിചൊരിഞ്ഞ്‌ കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വുമായി അയാൾ വരുന്നു . ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാൻ കഴിവുള്ള കേരളത്തിലെ കോൺഗ്രസുകാരുടെ ആവേശം. അതെ ഇടതുകോട്ടകളിൽ ഭയപ്പാട് ആരംഭിച്ചോ? അതോ കോൺഗ്രസ്പാലയത്തിൽ ഒത്തുകളി ആരംഭിച്ചോ? ഏത്കളിക്കും കെ സുധാകരൻ റെഡി. സതീശന് ആത്മബലം ഇരട്ടിയയാകുന്ന അപൂർവ്വ കാഴ്ച കേരളം മണ്കുളിര്ക്കെ കണ്ടു. എന്നിരുന്നാലും ഇനി ഒരാൾ കൂടി വന്നാലേ അണികളുടെ സ്വപ്നം സാക്ഷാത്കരിക്കൂ. അതെ അയാൾ കൂടി കൈകൊടുത്താൽ ഒരു ശക്തിക്കും തടയാനാവാത്ത യാഗാശ്വമായി കോൺഗ്രസ് രൂപപ്പെട്ടുകഴിയും. കെ കരുണാകരനോട് അന്ന്അ ചെയ്ത അനീതികൾ ഒന്നന്നായി ചിലരെ ഒക്കെ വേട്ടയാടാൻ ആരംഭിച്ചിരിക്കുന്നു. അത് കാലത്തിന്റെ നീതി. ആ ഹസ്സനിക്കയെ ചുരുട്ടി വെളിയിൽ കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . എന്തായാലും കുളിരായി മുരളീരവം എത്തിയാൽ കളി കയ്യിൽ നിൽക്കില്ല അതുറപ്പ് .വിപ്ലവം പ്രസംഗിച്ച തീപ്പൊരികൾക്ക്…

വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികൾ ഇങ്ങിനെയാണ്‌: പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ…

കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും കേരളത്തോട് ചേർന്ന് നിൽക്കുന്ന ദ്വീപിൽ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ വേദനയുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരനായ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണ്.

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട്…

സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.

നിരണം: എടത്വ സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ‘ വിദ്യാർത്ഥിനി കുടുക്ക സമ്മാനിച്ചു.സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കൈമാറിയത്. പിതാവ് സുധീർ കെ. കൈതവന കോർഡിനേറ്റർ ആയി ഉള്ള സൗഹൃദ വേദി സന്നദ്ധ സേനയാണ് സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്കുന്നത്. നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനിടയിൽ ആറ് മാസം പ്രായമായ കുട്ടിയുടെ വിശപ്പടക്കാൻ പാൽപൊടി കൊണ്ട് കൊടുത്ത സംഭവം അച്ചനിലൂടെ…

വി ഡി സതീശൻ പ്രതിപക്ഷ നേതാവ്, തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെ- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായപ്പോൾ ലഭിച്ച പിന്തുണയുടെയും കണക്കെടുക്കട്ടെ. ജനകീയപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചോയെന്നും കാലം പഠിക്കട്ടെ. സർക്കാരിന്റെ നല്ല ചെയ്തികളെ താൻ പിന്തുണച്ചിട്ടുണ്ട്. പ്രളയം, ഓഖി,നിപ്പ, കൊവിഡ് കാലങ്ങളിൽ സർക്കാരിനൊപ്പം നിന്നു എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.  കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും പറവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി ഡി സതീശൻ.തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക്  വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്.വർഗീയതയെ കേരളമണ്ണിൽ കുഴിച്ചുമൂടും, അതിനാണ് ആദ്യ പരിഗണന നല്‍കുകയെന്നു ശ്രീ സതീശൻ പറഞ്ഞു.