കനേഡിയന്‍ മലയാളീ ഐക്യവേദി റീജിനല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ NFMA canada പുതു ചരിത്രത്തിലേക്ക്. കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടക്കീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ NFMAC കാനഡ എന്ന സംഘടന അതിന്റെ ചരിത്ര പരമായ ചുവടു വെയ്പ്പിലേക്ക് നീങ്ങുന്നു . ചരിത്രത്തിലാദ്യമായി ഒന്‍റാരിയൊ പ്രൊവിന്‍സില്‍ എന്‍‌ എഫ്‌ എം‌ എ റീജിനല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൌണ്‍ പ്ലാസ്സാ ഹോട്ടലില്‍ വെച്ചാണ് 2026 ജനുവരി 24 നു സംഘടനയുടെ ആദ്യ റീജിയനല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് പത്മശ്രീ ഡോ എം എ യൂസഫലി ഓണ്‍ലൈന്‍ ആയി സംഘടനയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തൊരുമിച്ചു ഒരു കണ്‍വെന്‍ഷനു തയ്യാറാകുന്നത്. ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്…

NFMA Canada റീജിനല്‍ കണ്‍വെന്‍ഷന്‍ ജനുവരി 24 നു

കാനഡയിലെ മലയാളീ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളീ അസ്സോസിയേഷന്‍സ് ഇന്‍ കാന്നഡ {NFMA Canada യുടെ ഒന്‍റാരിഓണ്‍ റീജിനല്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന ജനുവരി 24 നു കിച്ചനറിലെ ക്രൌണ്‍ പ്ലാസാ ഹോട്ടലില്‍ വെച്ചു നടത്തപ്പെടുന്നു . നാഷണല്‍ കണ്‍വെന്‍ഷനു മുന്‍പയി നടക്കുന്ന ഈ മലയാളി സംഘടനാ ചരിത്രത്തിലെ ഈ ധാന്യ മുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാനായി ഒന്‍റാരിയൊയില്‍ ഉള്ള എല്ലാ മലയാളി സംഘടനകളെയും മലയാളി നേതാക്കളെയും സുഹൂര്‍ത്തുകളെയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു . കാനഡയിലെ ഏതാണ്ടു അറുപതില്‍ പരം വലുതും ചെറുതുമായ സംഘടനകളുടെ കോര്‍ത്തിണക്കി ഉള്ള കൂട്ടായ്മയാണ് NFMAC. ജാതിമത രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായ് പ്രവര്‍ത്തിക്കുന്ന സംഘടനകളെ കോര്‍ത്തിണക്കിയാണ് NFMA Canada പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്രം നിലനിറുത്തി ഒരു കുടകീഴില്‍ മലയാളികളുടെ പൊതു തല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ്…

ആവേശം അലയൊലിയായി, കനേഡിയൻ നെഹ്‌റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി

News By Anju Aravindan and Thomas Konni കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം  വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു  ബ്രാംട്ടൺ ബിസിനസ് അംബാസിഡറും ബ്രാംടൺ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ ശ്രീ.കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു. ബ്രാംട്ടൺ മലയാള ചരിത്രത്തിൽ തന്നേ ആദ്യമായി സിറ്റിഹാൾ ജന സമുച്ചയത്തിൽ മുക്കികൊണ്ട്, പതിനാലാമത് കനേഡിയൻനെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള കിക്ക് ഓഫ് ഫംഗ്ഷൻ മെയ് 18- ആം തീയതി നടത്തപെടുകയുണ്ടായി.         സ്വന്തം രാജ്യത്തെ ഉത്സവത്തെ മറ്റൊരു രാജ്യത്തു ഉത്സവമേളമാക്കി തീർക്കുന്നതിൽ ശ്രീ കുര്യൻ പ്രക്കാനം വഹിക്കുന്ന പങ്കു വാക്കുകൾക്കു അതീതമാണ്. *വിശിഷ്ടാഥിതിയായിരുന്ന മേയർ പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ നാട മുറിച്ചുകൊണ്ട് ഓഗസ്റ്റ് 17…

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ചു ഡോ എം എ യൂസഫലി പ്രവാസികളെ പ്രശംസിച്ചു മന്ത്രി റിയാസ്

കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ബ്രാംപ്ടന്‍ മലയാളി സമാജം നടത്തുന്ന പതിനൊന്നാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി നിര്‍വഹിച്ചു.   ഫ്ലാഗ് ഓഫ് കര്‍മ്മത്തിന്റെ ഉത്ഘാടനം കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സമാജം പ്രസിഡെന്‍റും ലോക കേരള സഭ അംഗവുമായ ശ്രീ കുര്യന്‍ പ്രക്കാനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയർ പാട്രിക് ബ്രൗൺ, ടൊറൊന്‍റോയിലെ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ,എ എം ആരിഫ് എംപി , റൂബി സഹോട എം പി , മന്ത്രി പരം ഗ്രിൽ, പ്രബ്മീറ്റ് സിംഗ് സർക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമൽ ഖേറാ എംപി, അമർജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലൻ, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ  തുടങ്ങിയവർ ഓൺലൈൻ മീറ്റിംഗിൽ…

ആശീർവദിക്കാൻ ഡോ എം എ യൂസഫലി, ചരിത്ര മുഹൂർത്തം ഒരുക്കി സംഘാടകർ, ഇതിഹാസമായി കനേഡിയന്‍ നെഹ്രു ട്രോഫി

ലോക മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 11 ആം കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 21 നു കാനഡായിലെ ബ്രാംപ്ടനിലുള്ള  Professors Lake ല്‍ വെച്ചു നടക്കുന്നു . കോവിഡ് മാനദന്ധങ്ങളും , ഔദ്യോഗിക നിര്‍ദേശങ്ങളും  , അനുസരിച്ചു  നടത്താൻ   വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സമാജം പി .ആര്‍ .ഒ  . സഞ്ജയ് മോഹന്‍, ന്യൂസ് ടീം  അംഗമായ മുരളീ പണിക്കര്‍  എന്നിവര്‍   അറിയിച്ചു. കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിലാഴ്ത്തിയിരിക്കയാണെന്ന്  ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയെന്ന് ന്യൂസ് ടീം  അംഗങളായ  ,ടി വി എസ് തോമസ്, ജിതിന്‍ പുത്തന്‍ വീട്ടില്‍ ,അരുണ്‍ ഓലേടത്ത്   എന്നിവര്‍   അറിയിച്ചു .  പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി…

ആവേശം അലയൊലിയായി കനേഡിയൻ നെഹ്‌റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി

ബ്രാംപ്ടണ്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ് ആഗസ്റ്റ് 21 ന് ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലേക്കിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ സംഘാടകനും സമാജം പ്രസിഡന്റുമായ കുര്യൻ പ്രാക്കാണം അറിയിച്ചു. മത്സരത്തിൽ പ്രമുഖ വ്യവസായി എം. എ. യൂസഫലിയാണ് മുഖ്യാതിഥി പ്രതീക്ഷിക്കുന്നത് . കാനഡയുടെ സംസ്‌കാരത്തിലേയ്ക്ക് ഇഴകിചേർന്ന പല സംസ്‌കാരങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയാണ് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ജലോത്സവമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശംസിച്ചത്. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇത്തരമൊരു മത്സരത്തിന് വേദിയൊരുക്കിയ സംഘാടകരേയും, വോളണ്ടിയർമാരേയും പ്രത്യേകം അഭിനന്ദിച്ചു. ഇക്കുറി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം നടത്തുന്നത്. വള്ളം കളിയുടെ വിളംബര…

പ്രവാസികാര്യാ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു പ്രതീക്ഷക്കു വകനൽകുന്നു – കനേഡിയൻ മലയാളി ഐക്യവേദി

പ്രവാസികാര്യാ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു പ്രതീക്ഷക്കു വകനൽകുന്നു – കനേഡിയൻ മലയാളി ഐക്യവേദി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്രം കുറിച്ച പിണറായി സർക്കാരിൽ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായി ലോക കേരള സഭാംഗവും കാനഡയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണൽ ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ ഓഫ് കാനഡയുടെ നാഷണൽ പ്രസിഡന്റുമായ കുര്യൻപ്രക്കാനം പറഞ്ഞു. മുഖ്യമന്ത്രിയെ പ്രവാസിലോകത്തിന്റെ ഈ വഷയത്തിലുള്ള സന്തോഷം അറിയിക്കുന്നതായും ഫൊക്കാന രാഷ്ട്രീയ കാര്യാ സമതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞൂ. പ്രവാസികൾക്കായി സർക്കാർ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണെന്ന് നാഫ്തമ കാനഡയുടെ നാഷണൽ ജനറൽ സെക്രട്ടറി പ്രസാദ് നായരും നാഷണൽ വൈസ് പ്രസിഡണ്ട് അജു പിലിപ്പും അറിയിച്ചു. സർക്കാരിന് എല്ലാവിധ ആശംസയും അറിയിക്കുന്നതായി NFMA Canada എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്…

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും ആശംസകൾ

കേരള നിയമസഭയുടെ ഇരുപത്തൊന്നാമതു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഇൻ കാനഡ (NFMA Canada) ആശംസകൾ അറിയിച്ചു.ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ഇരുവർക്കും അവരുടെ സ്ഥാനലബ്‌ധികൾ മൂലം സാധിക്കട്ടെയെന്നു NFMAC ഭാരവാഹികൾ ആശംസിച്ചു www.Nfmac.org

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട്…

മാര്‍ ക്രിസോസ്റ്റം ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വം

ആലുവ:ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു.വൈ.എം.സി.എ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ എക്യംമെനിക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏക ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് വൈരുദ്ധ്യവും വൈവിധ്യങ്ങളുമായ ലോകത്ത് നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം നർമ്മത്തിൽ ചാലിച്ച് ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന മെത്രാപോലീത്തയുടെ ദീർഘ വീക്ഷണവും സമൂഹത്തോട് ഉള്ള പ്രതിബദ്ധയും ആണ് രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിക്ക് അർഹനാക്കി തീർത്തതെന്നും കൂട്ടി ചേർത്തു. വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണെന്ന് വൈ .എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരിച്ചു. കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത…