അഭിനനവുമായി ഫൊക്കാന നേതാക്കള്‍ കാനഡയില്‍

ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ  അഭിനന്ദനം അര്‍പ്പിക്കാനായി ഫോക്കാന ട്രഷറര്‍ ശ്രീ സജിമോന്‍ ആന്റണിയുയും ജോയിന്റ് ട്രഷറര്‍ ശ്രീ പ്രവീണ്‍ തോമസും  കാനഡായിലെ ബ്രംപ്ടനില്‍ എത്തി. ടോരോന്റോയില്‍ എത്തിയ ഫോക്കാന നേതാക്കളെ  MTAC പ്രസിഡണ്ട്‌  സോമോന്‍ സഖറിയ , മിസ്സിസ്സാഗ ലയന്‍സ് നേതാവ് ശ്രീ മോന്‍സി തോമസ്‌ , MTAC നേതാവ് ശ്രീ മാത്യു ജോയി, ശ്രീ കുര്യന്‍ പ്രക്കാനം,  എന്നിവര്‍ ചേര്‍ന്ന്സ്വീ കരിച്ചു.


ശ്രീ കുര്യന്‍ പ്രക്കാനം LKS നു ഫൊക്കാനയുടെ ആദരവും  അഭിനന്ദനവും നേതാക്കള്‍ അറിയിച്ചു. ഫോക്കാന പ്രസിഡണ്ട്‌ ശ്രീ മാധവന്‍ നായരുടെ പ്രത്യേക ആശസകള്‍ ഫോക്കാന ട്രഷറര്‍ ശ്രീ സജിമോന്‍  അറിയിച്ചു.  കാനഡയിലെ എല്ലാ സംഘടന നേതാക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായി  ഫോക്കാനയുടെ ജോയിന്റ് ട്രഷറര്‍ ശ്രീ പ്രവീണ്‍ തോമസ്‌ അറിയിച്ചു.  


തുടര്‍ന്ന് നേതാക്കള്‍ ബ്രംപ്ടന്‍ മേയര്‍ പാട്രിക് ബ്രൌണിനെയും,ദീപക് ആനന്ദ്‌ എം പി പി യെയും കാനഡയിലെ ഇതര സംഘടന നേതാക്കളെയും സന്ദര്‍ശിച്ചു. ഫോക്കാന സെക്രട്ടറി ടോമി കൊക്കാട് ,റീജിണല്‍ വൈസ് പ്രസിഡണ്ട്‌ ബിജുമോന്‍ പകിലോമാറ്റം തുടങ്ങിയവരുമായും നേതാക്കള്‍ കൂടികാഴ്ച നടത്തി. 

Related posts