NFMA Canada റീജിനല്‍ കണ്‍വെന്‍ഷന്‍ ജനുവരി 24 നു

കാനഡയിലെ മലയാളീ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളീ അസ്സോസിയേഷന്‍സ് ഇന്‍ കാന്നഡ {NFMA Canada യുടെ ഒന്‍റാരിഓണ്‍ റീജിനല്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന ജനുവരി 24 നു കിച്ചനറിലെ ക്രൌണ്‍ പ്ലാസാ ഹോട്ടലില്‍ വെച്ചു നടത്തപ്പെടുന്നു . നാഷണല്‍ കണ്‍വെന്‍ഷനു മുന്‍പയി നടക്കുന്ന ഈ മലയാളി സംഘടനാ ചരിത്രത്തിലെ ഈ ധാന്യ മുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാനായി ഒന്‍റാരിയൊയില്‍ ഉള്ള എല്ലാ മലയാളി സംഘടനകളെയും മലയാളി നേതാക്കളെയും സുഹൂര്‍ത്തുകളെയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു .

കാനഡയിലെ ഏതാണ്ടു അറുപതില്‍ പരം വലുതും ചെറുതുമായ സംഘടനകളുടെ കോര്‍ത്തിണക്കി ഉള്ള കൂട്ടായ്മയാണ് NFMAC. ജാതിമത രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായ് പ്രവര്‍ത്തിക്കുന്ന സംഘടനകളെ കോര്‍ത്തിണക്കിയാണ് NFMA Canada പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്രം നിലനിറുത്തി ഒരു കുടകീഴില്‍ മലയാളികളുടെ പൊതു തല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്തത്തില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്നു കനേഡിയന്‍ മലയാളികളുടെ സംഘടനാ ശക്തിയായി വളര്‍ന്നിരിക്കുന്നു . പ്രസാദ് നായര്‍, രാജശ്രീ നായര്‍ ജോണ്‍ കെ നൈനാൻ ,അജൂ പീലീപ് എന്നിവരുടെ നിര്‍ലോഭമായ പിന്തുണ ഈ പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില് സഹായകരമായി.

Related posts

Leave a Comment