ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി ബഹ്റൈന്‍

.ഡിസംബര്‍ 16ന് സമാഗതമാകുന്ന ദേശീയദിനം സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹ്‍റൈന്‍ 45 ആം ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി ബഹ്‍റൈനിലെ  ജനതയും.ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.അറേബ്യയിലെ പവിഴദ്വീപ് എന്നറിയപ്പെടുന്ന ബഹ്റൈനിലെ ജനത നാല്പത്തി അഞ്ചാം ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു.നഗര വീഥിക്കിരുവശവും ദീപാലങ്കാരങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും മനോഹരമാക്കിയിട്ടുണ്ട്.പ്രാധാന കെട്ടിടങ്ങളും ഓഫീസുകളും അലങ്കാരങ്ങളണിഞ്ഞു കഴിഞ്ഞു.സ്വദേശികളോടൊപ്പം പ്രവാസികളും തങ്ങള്‍ക്ക് പ്രിയപ്പെട്ട നാടിന്‍റെ ദേശീയദിനാഘോഷ പരിപാടികളില്‍ പങ്കുചേരും.വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഭരണകൂടം ഞായര്‍, തിങ്കള്‍ എന്നീ രണ്ട് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts