കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അമേരിക്കയിലെ ആദ്യകാല മലയാളീ സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . മുന്‍ പ്രസിഡണ്ട്‌മാര്‍ നയിച്ച പാനല്‍ ആണ് ഈ വര്‍ഷത്തെ ഭാരവാഹികള്‍ എന്നതാണ് പുതിയ കമ്മറ്റിയുടെ പ്രത്യേകത.പ്രസിഡണ്ട്‌ ഷാജു സാം വൈസ്പ്രസിടെന്റ്റ് വര്‍ഗീസ്‌ പോത്തനികാട്‌ ,സെക്രട്ടറി വിന്‍സെന്റ് സിറിയക്, ജോയിന്റ് സെക്രട്ടറി വര്‍ഗീസ്‌ തെക്കേക്കര, ട്രെഷരര്‍ വിനോദ് കേയാര്‍കെ എന്നിവരും കമ്മറ്റി അംഗങ്ങള്‍ ആയി പോള്‍ കരുകപള്ളി, ലീലാ മരാട്ട്, ചാക്കോ കോയിക്കലേത്ത് , ജോജോ തോമസ്‌ , ജോസ് ചുമ്മാര്‍ , ലില്ലിക്കുട്ടി ഇല്ലിക്കല്‍ എന്നിവരെയും ചെറിയാന്‍ പാലതറ, പ്രിന്‍സ്‌ മാര്‍ക്കോസ് എന്നിവരെ ആഡിറ്റേഴ്സ് ആയും തിരഞ്ഞെടുത്തു.

Related posts