നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഭാഗമായി സാന്റാ ക്ലാര, ഫ്രീമോണ്ട് കരയോഗങ്ങള്‍ രൂപീകരിച്ചു. സാന്റാ ക്ലാര കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഡിസംബര്‍ 12-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഗ്‌ന്യൂ പാര്‍ക്ക് ഹാളില്‍ വച്ച് നടന്നു. ഈ കരയോഗത്തില്‍ വാര്‍ഷിക വരിസംഖ്യ നല്‍കിയ 72 അംഗങ്ങള്‍ നിലവില്‍ ഉണ്ട്. കാലിഫോര്‍ണിയയില്‍ അംഗങ്ങളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നതിനാല്‍ ചെറിയ കരയോഗങ്ങള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങളെ ഏകോകരിപ്പിക്കല്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടട കാലിഫോര്‍ണിയ പ്രസിഡന്റ് രാജേഷ് നായര്‍ വിവരിച്ചു.
സാന്റാ ക്ലാര കരയോഗത്തിന്റെ ഭാരവാഹികളായി കൃഷ്ണന്‍ നായര്‍, സ്മിത നായര്‍, പ്രമോദ് അനവങ്കോട്, സുജയ് നായര്‍, ശ്യാം അബ്ബാസ്, മഞ്ജു മോഹന്‍, ലക്ഷ്മി ചന്ദ്രന്‍, സുജിത് നായര്‍ എന്നിവര്‍ ഉള്ള ഒരു കമ്മിറ്റിയുണ്ടാക്കി. വരുംകാല പ്രവര്‍ത്തനങ്ങളെകുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ചടട നടത്തുന്ന മലയാളം ക്ലാസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പല അംഗങ്ങളും ആവശ്യപ്പെട്ടു.
