ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച്‌ അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ രാജ്യത്തിന് ഭീഷണിയായ വിഘടനവാദികളെ ഒപ്പം കൂട്ടിയാണ് ബിജെപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ഇക്കൂട്ടര്‍ അക്രമം അഴിച്ചുവിടുകയുണ്ടായി.

ആദിവാസികളും ഇതര വിഭാഗങ്ങളും എല്ലാം ചേര്‍ന്ന സമാധാനത്തിന്റെയും ഒരുമയുടെയും നാടാണ് ത്രിപുര. മണിക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയുടെ പ്രവര്‍ത്തനമികവാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമായത്.

Related posts