നീരവ് മോഡിയുടെ സ്ഥാപനങ്ങളില്‍ വമ്പിച്ച റെയ്ഡ്

മുംബൈ: നീരവ് മോഡിയുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണ , വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തു. 5,100 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. മും​ബൈ​യി​ലെ ആ​റു സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി മു​ദ്ര വ​ച്ചു. നീ​ര​വി​ന്‍റെ 4,000 കോ​ടി​യു​ടെ ബ​ങ്ക് നി​ക്ഷേ​പ​വും മ​ര​വി​പ്പി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ര​വി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നീ​ര​വ് മോ​ദി, ഗീ​താ​ഞ്ജ​ലി ക​ള​ക്‌​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.

Related posts