രാഷ്ട്രീയം മറന്ന് വിദ്യാര്‍ഥികള്‍ , ലോ അക്കാദമി മാനേജ്മെന്റിനും സര്‍ക്കാരിനും വഴങ്ങേണ്ടി വന്നു


ലോ അക്കാദമി സമരം: സംഘർഷത്തിനിടെ ഒരാൾ മരിച്ചു..രാഷ്ട്രീയം മറന്ന് വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നപ്പോള്‍ ലോ അക്കാദമി മാനേജ്മെന്റിനും സര്‍ക്കാരിനും വഴങ്ങേണ്ടി വന്നു.വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥികളും മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കും. ഇതോടെ ലോ അക്കാദമിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എയും ബിജെപി നേതാവ് വി.വി.രാജേഷും നടത്തുന്ന ഉപവാസസമരം അവസാനിപ്പിച്ചു
പേരൂർക്കട ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം. റവന്യൂ വകുപ്പാണ് ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. റിപ്പോർട്ട് റവന്യൂ സെക്രട്ടറി വകുപ്പു മന്ത്രിക്കു കൈമാറി.
ഉപയോഗിക്കാതെ കിടക്കുന്ന ആറര ഏക്കർ സ്ഥലം സർക്കാരിന് തിരിച്ചെടുക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്ന ഭൂമിയാണ് തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ചു നിയമ വകുപ്പിന്റെ ഉപദേശം തേടണം. ഭൂമി നല്‍കുമ്പോഴുള്ള ട്രസ്റ്റിന്റെ സ്വഭാവം പരിശോധിക്കണം. അക്കാദമിയുടെ പ്രധാന കവാടം സ്ഥിതിചെയ്യുന്നത് സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ്. അനധികൃതമായി നിര്‍മ്മിച്ച കവാടം പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related posts