ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു


ആവേശകരമായ പ്രതികരണമുയര്‍ത്തി ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനങ്ങളിലെ ഇടവകകളില്‍ സന്ദര്‍ശനം നടത്തി വരുന്ന പ്രതിനിധി സംഘത്തിന് മുന്‍പെങ്ങുമില്ലാത്ത പിന്തുണയാണു ലഭിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.ജനുവരി 22 ഞായറാഴ്ച ഫിലഡല്‍ഫിയ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയായില്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന റജിസ്‌ട്രേഷന്‍ കിക്കോഫില്‍ വികാരി ഫാ. എം. കെ. കുറിയാക്കോസ് ആമുഖ പ്രസംഗം നടത്തി. മലങ്കര അസോസിയേഷന്‍ അംഗമായ ഡീക്കന്‍ ഡാനിയേല്‍ യോഹന്നാനില്‍ നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഫാ. എം. കെ. കുറിയാക്കോസ് റജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുവനീര്‍ പരസ്യ ഉദ്ഘാടനം കോണ്‍ഫറന്‍സ് കമ്മിറ്റി അംഗം കൂടിയായ രാജന്‍ പടിയറയില്‍ നിന്നും ഫോം സ്വീകരിച്ചുകൊണ്ട് ഫാ. എം. കെ. കുറിയാക്കോസ് നിര്‍വ്വഹിച്ചു.

ജനുവരി 15-നു ഞായറാഴ്ച ടോരോന്ടോയിലെ പ്രൊഷണല്‍ കോര്‍ട്ടിലുള്ള പള്ളിയിലെത്തിയ കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തിന് മികച്ച സഹകരണമാണ് ലഭിച്ചത്. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ.ഡോ. വര്‍ഗീസ് എം ഡാനിയേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വി. കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ ഇടവക വികാരി ഫാ. ഡാനിയേല്‍ ചാക്കോ പുല്ലേലില്‍ ആമുഖ പ്രസംഗം നടത്തി. ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇടവകാംഗം വിന്‍സെന്റ് യോഹന്നാനില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍ ഫോറം സ്വീകരിച്ചുകൊണ്ട് ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഉദ്ഘാടനം ചെയ്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ്, ടൊറന്റോ ഏരിയയുടെ ചുമതലയുള്ള കമ്മിറ്റി അംഗം ജയിംസ് സാമുവേല്‍, ഷിബിന്‍ ജോര്‍ജ് കുര്യന്‍, ഇടവക ട്രസ്റ്റി അലക്‌സ് ജേക്കബ്, സെക്രട്ടറി എം. ജോണ്‍, ഭദ്രാസന അസംബ്ലി അംഗങ്ങളായ മനു ഏബ്രഹാം, സെന്‍ മാത്യു, മലങ്കര അസോസിയേഷന്‍ അംഗം വര്‍ഗീസ് സൈമണ്‍ എന്നിവരും ഇടവകയിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ റജിസ്‌ട്രേഷന്‍ കിക്കോഫ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്നു. ജനുവരി 15 ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ബ്ലെസന്‍ വര്‍ഗീസ് അധ്യക്ഷനായിരുന്നു.കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ജൂലൈ 12 മുതല്‍ 15 വരെ പോക്കോണോസിലെ കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍ സിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കി. കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരി ക്കുന്ന സുവനീറിന്റെ വിശദാംശങ്ങള്‍ സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് നല്‍കി. രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി ഫാ. ബ്ലെസന്‍ വര്‍ഗീസ് രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു.

ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറന്റോയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് ജനുവരി 15 ഞായറാഴ്ച വി.കുര്‍ബ്ബാനക്ക് ശേഷം നടന്ന യോഗത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചു കൊണ്ട് വികാരി റവ.ഡോ.തോമസ് ജോര്‍ജ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അച്ചന്റെ ആമുഖ പ്രസംഗത്തിന് ശേഷം എബി കുര്യാക്കോസ് ജൂലൈ 12 മുതല്‍ 15 വരെ കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിനെപ്പറ്റ പ്രതിപാദിച്ചു.ഇടവക ട്രസ്റ്റി ഷാജി ജോര്‍ജ്, സെക്രട്ടറി കോശി എം. മാത്യു എന്നിവരില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഫീസ് എബി കുര്യാക്കോസ് ഏറ്റുവാങ്ങി. ഇടവക ഭരണസമിതി അംഗങ്ങളും അദ്ധ്യാത്മിക സംഘടനാ ഭാരവാഹികളുമായ സുജിത് ഏബ്രഹാം, ഷാജു ജോര്‍ജ്, ലിജു ഐസക്ക് ജേക്കബ്, അനിഘാ ജോണ്‍, അശ്വതി വറുഗീസ്, സുജ മേരി ഏബ്രഹാം എന്നിവര്‍ക്കൊപ്പം കോണ്‍ഫറന്‍സ് ടൊറന്റോ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവേലും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

Related posts