ന്യൂജേഴ്സി:ഫൊക്കാനയുടെ പുതിയ ഭാരവാഹികളെ പ്രഖാപിച്ചു. ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷൻ ശ്രീ കുര്യൻ പ്രക്കാനം സൂം മീറ്റിംഗിൽ ആണ് വിജയികളെ പ്രഖാപിച്ചതു. നോമിനേഷൻ സൂക്ഷ്‌മ പരിശോധനയിൽ മൂന്നു പേരുടെ നോമിനേഷൻ തള്ളപ്പെട്ടതായി ഇലക്ഷൻ കമ്മറ്റി അറിയിച്ചു. ഒരു സ്ഥാനത്തേക്കും ഒന്നിലധികം പത്രിക നൽകാത്തതിനാൽ എല്ലാ സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ശ്രീ കുര്യൻ പ്രക്കാനം ശ്രീ ഫിലിപ്പോസ് ഫിലിപ്പ് ശ്രീ ബെൻ പോൾ എന്നിവരായിരുന്നു ഇലക്ഷൻ കമ്മറ്റി അംഗങ്ങൾ.വളരെ സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് ഫൊക്കാനയിൽ നടന്നത് . പത്ര പ്രസ്താവന കണ്ട് ലോകത്തൊരു ഇലക്ഷൻ കമ്മീഷനും നോമിനേഷൻ സ്വീകരിക്കാൻ പറ്റില്ല. കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാ അംഗസംഘടനകളെയും ഇ മയിൽ വഴിയായും മാധ്യമങ്ങൾ വഴിയായും ഫൊക്കാന തിരഞ്ഞെടുപ്പ് വെബ് സൈറ്റ് വഴിയായും ഇലക്ഷനെ സംബന്ധിച്ച വിശദ അറിയിപ്പുകൾ നല്കിരുന്നതാണ്.
ജൂലൈ 27 ആയിരുന്നു നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. മുൻ നാഷണൽ കമ്മറ്റിയുടെ അഭ്യർത്ഥനമാനിച്ചു സംഘടനകളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ ജൂലൈ 31 വരെ സമയം നൽകാൻ തയ്യാറാണെന്ന് കാണിച്ചു ഇലക്ഷൻ കമ്മീഷൻ കത്തെഴുതിയെങ്കിലും മുൻ പ്രസിഡന്റും സെക്രട്ടറിയും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതിനാലാണ് ഇലക്ഷൻ നീട്ടി വെയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ഇലക്ഷൻ കമ്മീഷൻ തയ്യാറാകാതിരുന്നത് .
ജൂലൈ 28 നു രാവിലെ നോമിനേഷൻ സൂക്ഷ്‌മപരിശോധനയിൽ ഒരു സ്ഥാനത്തേക്കും ഒന്നിൽ അധികം സ്ഥാനാർത്ഥികൾ മത്സരത്തിനില്ല എന്നതിന്റെ അടിസ്ഥാനത്തിൽ എല്ലാ സംഘടനാ പ്രതിനിധികളെയും നേതാക്കന്മാരെയും സൂം മീറ്റിംഗിന് ക്ഷണിച്ചു ഇലക്ഷൻ കമ്മീഷൻ വിജയികളെ പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഈ മീറ്റിങ്ങ് നോർത്ത്അമേരിക്കയിലെ ജനഹൃദയങ്ങളിൽ ഫൊക്കാനക്കുള്ള സ്ഥാനം വിളിച്ചറിയിക്കുന്നതായിമാറി.
മഹാ ഭൂരിഭാഗം സംഘടനകളും ഫൊക്കാനയുടെ ഇലക്ഷനിൽ പങ്കാളികളാകാൻ തയ്യാറായി വന്നപ്പോൾ ചെറിയ വിഭാഗം മാത്രമാണ് വിമത നിലപാലിനൊപ്പം നിന്ന് രെജിട്രേഷൻ ഉൾപ്പെടെ ഉള്ള നടപടികളിൽ പങ്കെടുക്കാതിരുന്നത് .

പ്രസിഡണ്ടായി ജോർജി വർഗീസും സെക്രെട്ടറിയായി സജിമോൻ ആന്റണിയും ട്രഷറായി സണ്ണി മറ്റമനയുമുൾപ്പെടെ എല്ലാ തിരഞ്ഞെടുക്കപ്പെട്ടവരും ഇലക്ഷൻ കമ്മീഷൻ ചെയർമാൻ കുര്യൻ പ്രക്കാനത്തിന്റെ മുൻപാകെ സത്യപ്രതിജ്ഞ സ്ഥാനം ഏറ്റെടുത്തു. മറ്റു എക്സിക്യൂട്ടീവ് ഭാരവാഹികൾ: ജയ്ബു മാത്യു കുളങ്ങര- എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, തോമസ് തോമസ്-വൈസ് പ്രസിഡണ്ട്, ഡോ മാത്യു വർഗീസ്-അസോസിയേറ്റ് സെക്രട്ടറി, വിപിൻ രാജ്-അസോസിയേറ്റ് ട്രഷറർ,ഡോ. കല ഷാഹി- വിമൻസ് ഫോറം ചെയർപേഴ്‌സൺ, ജോജി തോമസ് അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി, ബിജു ജോൺ അഡിഷണൽ അസോസിയേറ്റ് ട്രഷറർ. ഇവർക്ക് പുറമെ 14 അംഗ നാഷണൽ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോർഡിലേക്കുള്ള ഒഴിവിൽ 2 അംഗങ്ങളുംഏഴ് റീജിയണൽ വൈസ് പ്രസിഡണ്ടുമാരും രണ്ട് ഓഡിറ്റർമാരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിന് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഡോ മാമ്മൻ സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
