തിരുവനന്തപുരം: പ്രളയത്തിന്റെയും മഹാമാരിയുടെയും മഹാവിപത്തു നാടാകെ ഭീതി വിതച്ചപ്പോൾ ചങ്കൂറ്റത്തിൻറെ ഹൃദയസ്പർശം നേരിട്ടറിഞ്ഞ മലയാളി അവസാനം കരുതലിന്റെ പ്രിയ നായകനെ മാറോടുചേർത്തുവെച്ചു താങ്കളുടെ വോട്ടവകാശം അമർത്തി രേഖപ്പെടുത്തി അങ്ങനെ നാടര്‍പ്പിച്ച വിശ്വാസത്തിന്റെ പേരാണ് സ.പിണറായി വിജയന്‍.
76-ന്റെ നിറവിൽ ഇദ്ദേഹം ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ആരംഭിച്ചിരിക്കുകയാണ് . ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്.
1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനാണ് ഇന്നത്തെ കേരളത്തിന്റെ ജനനായകൻ.
